Friday 6 January 2012

apakarsham

രാത്രിയുടെ നീച ശൈത്യത്തിന്റെ കോച്ചിപിടുത്തങ്ങള്‍
ആത്മ സംകര്‍ഷത്തിന്റെ നെടുവീര്‍പ്പിനോടുവില്‍
വരണ്ട നോട്ടത്തിന്റെ ഉണ്നര്‍വ്വിലെക്കൊരു നീണ്ട ഉറക്കം.
കറുത്ത കട്ടന്റെ തനി ഗ്രാമീണത ആറ്റിയകട്ടുമ്പോള്‍
എല്ലിച്ച തൂമ്പയുമായി പിതാമഹന്റെ തലകുമ്പിട്ട നിശ്വാസ നടത്തകള്‍.
ഇരുന്നൂറ്റി തൊണ്ണൂറിന്റെ ഷര്‍ട്ട്‌ അണിഞ്ജ്
അപകര്‍ഷതിന്റെ കവലയിലേക്കു ആത്മഹത്യ ചെയ്യുമ്പോള്‍
 അവിടെ അസൂയയുടെ അസ്വസ്ഥ മണമുള്ള സ്പ്രായുമടിച്ചു
കളിക്കൂട്ടുകാരന്റെ ഗീര്‍വാണ റിയാലിറ്റി ഷോ.
നീ എന്താടാ ഗെടീ ഇപ്പൊ ചെയ്യന്നേയെന്ന മുന വച്ച ചോദ്യങ്ങള്‍,
അപകര്‍ഷതിന്റെ വീര്‍പ്പുമുട്ടകട്ടാന്‍ കൂട്ടുകാരന്റെ
കഴിവ് പ്രകടനത്തിന്റെ മുറി ഇംഗ്ലീഷില്‍ ആത്മബലി.
കാമുകിയുടെ മിസ്സ്ഡ് കാള്‍ അടിച്ചുകൊണ്ട്ടെയിരുന്നു
അക്ഷരങ്ങള്‍ തേഞ്ഞു പോയ മൊബൈല്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതിനിടയില്‍
റിയാലിറ്റി ഷോ  മൊബൈല്‍ ഗീര്‍വാണ ഗട്ടത്തിലെത്തിയിരുന്നു.
എലിമിനേറ്റു   ആകാന്‍  മദ്യവര്‍ത്തികള്‍ മെസ്സേജ് അയച്ചുകൊന്ടെയിരുന്നു

ദീര്‍ഗ നിശ്വാസത്തിന്റെ തിരിഞ്ഞു നടത്തത്തിനിടയില്‍
അപകര്‍ഷതിന്റെ അന്പതിരണ്ടാമത് ആത്മഹത്യ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു.
 ഒപ്പം കാമുകിയുടെ മെസ്സെജിന്റെ ബീപ് ശബ്ദവും

























2 comments:

  1. great...ezhuthuka ..pinneyum ezhuthuka..ezhuthikondeyirikkuka

    ReplyDelete
  2. ആശയം നല്ലത്‌. വാക്കുകള്‍ പിന്നെയും പിന്നെയും എഴുതി കുറയ്‌ക്കുക. കുറച്ച്‌ വാക്കുകളില്‍ കൂടുതല്‍ പറയാന്‍ കഴിയുക എന്നതാണ്‌ കവിത എന്നാണ്‌ എന്റെ അഭിപ്രായം. വാചാലമായാല്‍ കവിതയുടെ മുറുക്കം നഷ്ടമാകും. എന്തായാലും ഉള്ളില്‍ ഒരു കനലുണ്ട്‌. അത്‌ കെടാതെ നോക്കുന്നത്‌ തന്നെ വലിയ കാര്യം. ഗദ്യം കൂടി ശ്രമിക്കുക, ചിലപ്പോള്‍ കവിതയെക്കാള്‍ മികച്ചതാവുക അതാവും.

    ReplyDelete